തൃശൂർ വാണിയംപാറയിൽ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63-കാരനായ വോട്ടർ കുഴഞ്ഞുവീണു മരിച്ചു. കൊമ്പഴ രാമൻചിറ സ്വദേശി വിനോദാണ് മരിച്ചത്. വോട്ട് ചെയ്ത ശേഷം ബൂത്തിന് പുറത്ത് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു അന്ത്യം.

തൃശൂർ: വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ വോട്ടർ കുഴഞ്ഞുവീണു മരിച്ചു. തൃശ്ശൂർ വാണിയംപാറ കൊമ്പഴ രാമൻചിറ സ്വദേശി വിനോദ് (63) ആണ് വോട്ടിങ് ബൂത്തിന് പുറത്ത് കുഴഞ്ഞുവീണത്. വാണിയംപാറ ഇ.കെ.എം.യു.പി സ്‌കൂളിലെ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയ വിനോദിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ച വിനോദിനെ പോളിങ് ഓഫീസറുടെ നേതൃത്വത്തിൽ ഉടൻതന്നെ വീൽചെയറിൽ ഇരുത്തി പ്രാഥമിക സഹായം നൽകാൻ ശ്രമിച്ചെങ്കിലും അദ്ദേഹം കുഴഞ്ഞുവീണു.