ആലപ്പുഴ: ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ബി ചന്ദ്രന്‍ സിപിഐഎമ്മിനെതിരെ തെരഞ്ഞെടുപ്പ് രംഗത്ത്.  പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ മത്സരിക്കുകയാണ് ലതീഷ്. വിഎസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്നു ലതീഷ് ബി. ചന്ദ്രന്‍. മുഹമ്മ പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ലതീഷ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക നല്‍കി. നിലവിലെ പഞ്ചായത്ത് പ്രസിഡന്‍റ് ജെ. ജയലാലാണ്  12-ാം വാര്‍ഡിലെ സിപിഐഎം സ്ഥാനാര്‍ത്ഥി.