ഇകെ സുന്നി വിഭാഗം കൃത്രിമമായ ഭൂരിപക്ഷം ഉണ്ടാക്കി മതസ്ഥാപനങ്ങള്‍ പിടിച്ചെടുക്കാൻ ശ്രമിക്കുകയാണ്. ഇതിന് വഖഫ് ബോര്‍ഡ് സഹായിക്കുന്നുവെന്നാണ് സുന്നി മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രധാനമായി ആരോപിക്കുന്നത്.
കോഴിക്കോട്: വഖഫ് ബോര്‍ഡ് ഏകപക്ഷീയമായി പ്രവർത്തിക്കുന്നുവെന്ന ആരോപണവുമായി എപി സുന്നി വിഭാഗം രംഗത്ത്. വകുപ്പ് മന്ത്രി പറഞ്ഞാല്‍ പോലും അനുസരിക്കാത്ത സ്ഥിതിയാണ് വഖഫ് ബോര്‍ഡിനെന്ന് സുന്നി മാനേജ്മെന്‍റ് അസോസിയേഷൻ ആരോപിച്ചു.
ഇകെ സുന്നി വിഭാഗം കൃത്രിമമായ ഭൂരിപക്ഷം ഉണ്ടാക്കി മതസ്ഥാപനങ്ങള്‍ പിടിച്ചെടുക്കാൻ ശ്രമിക്കുകയാണ്. ഇതിന് വഖഫ് ബോര്‍ഡ് സഹായിക്കുന്നുവെന്നാണ് സുന്നി മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രധാനമായി ആരോപിക്കുന്നത്. മതപരമായ കാര്യങ്ങളിലും കീഴ്വഴക്കങ്ങളിലും ചില ബാഹ്യശക്തികള്‍ ഇടപെടാന്‍ ശ്രമിക്കുന്നുവെന്നും സുന്നി മാനേജ്മെന്‍റ് അസോസിയേഷൻ ആരോപിച്ചു
വഖഫ് ബോർഡിന്‍റെ ഏകപക്ഷീയമായ നിലപാടുകളിൽ പ്രതിഷേധിച്ച് ശനിയാഴ്ച കോഴിക്കോട് വച്ച് വഖഫ് സംരക്ഷണ സമ്മേളനം നടത്താനാണ് എപി വിഭാഗത്തിന്‍റെ തീരുമാനം. വഖഫ് ബോര്‍ഡിനെതിരെയുള്ള സമര പരിപാടികളും സമ്മേളനത്തിൽ ആസൂത്രണം ചെയ്യും.
