നഗരത്തിലാകെ 13 കല്‍വേര്‍ട്ടുകള്‍ റെയില്‍വെയുടെ സ്ഥലത്തുകൂടി കടന്നുപോകുന്നുണ്ട്. ഇവിടങ്ങളില്‍ റെയില്‍വെയുടെ കൂടി ഇടപെടലുണ്ടെങ്കിലേ ശുചീകരണം പൂര്‍ത്തിയാവുകയുള്ളു
കൊച്ചി: മുൻ വർഷങ്ങളെക്കാൾ മെച്ചപ്പെട്ടെങ്കിലും കൊച്ചിയിലും മാലിന്യ സംസ്കരണം പൂര്‍ണതോതിലായിട്ടില്ല. പേരണ്ടൂര്‍ കനാലിലടക്കം മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നതും കയ്യേറ്റളങ്ങളുമെല്ലാം വലിയ പ്രതിസന്ധിയാണ്. നഗരത്തിലെ ഖരമാലിന്യമൊഴിയാന്‍ ബ്രഹ്മപുരം മാലിന്യപ്ലാന്‍റിന്‍റെ പരിഷ്കരണം പൂര്‍ത്തിയാവുന്നത് വരെ കാത്തിരിക്കണമെന്നാണ് കോര്‍പറേഷന്‍റെ നിലപാട്. പേരണ്ടൂർ കനാലും, മുല്ലശേരി കനാലും, കാരണക്കോടം കനാലും, ഇടപ്പള്ളി തൊടുമെല്ലാം തടസമില്ലാതെ ഒഴുകിയാൽ വെള്ളക്കെട്ടും മാലിന്യങ്ങളുമില്ലാത്ത നഗരമായി കൊച്ചി മാറും.
ഹൈക്കോടതി ഇടയ്ക്കിടെ ചെവിക്ക് പിടിച്ചതിന്‍റെ ഗുണമാണ് ഇപ്പോള്‍ കൊച്ചിയിലെ മാലിന്യ സംസ്കരണത്തില്‍ കാണുന്നത്. കൊച്ചിയിലെ മാലിന്യ പ്രശ്നത്തില്‍ പലതവണ ഹൈക്കോടതി അധികൃതര്‍ക്ക് താക്കീത് നല്‍കിയതോടെ മാലിന്യം നീക്കം ചെയ്യുന്നതും സംസ്കരിക്കുന്നതും മെച്ചപ്പെട്ടു. പേരണ്ടൂര്‍ കനാലില്‍ അടിഞ്ഞുകൂടിയെ കുറേയെറെ മാലിന്യം നീക്കം ചെയ്തു. ആഴം കൂട്ടിയ എങ്കിലും ഉപകനാലുകളിലെ കയ്യേറ്റവും വലിച്ചെറിയുന്ന മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയതുമെല്ലാം പ്രതിസന്ധിയാണ്.
നഗരത്തിലാകെ 13 കല്‍വേര്‍ട്ടുകള്‍ റെയില്‍വെയുടെ സ്ഥലത്തുകൂടി കടന്നുപോകുന്നുണ്ട്. ഇവിടങ്ങളില്‍ റെയില്‍വെയുടെ കൂടി ഇടപെടലുണ്ടെങ്കിലേ ശുചീകരണം പൂര്‍ത്തിയാവുകയുള്ളു. മുല്ലശ്ശേരി കനാലിലും കാരണക്കോടം തോട്ടില്ലും മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്ന പ്രതിസന്ധിയുണ്ട്. ബിപിസിഎല്‍ സ്ഥാപിക്കുന്ന സിബിജി പ്ലാന്‍റിന്‍റെ നിര്‍മാണം ബ്രഹ്മപുരത്ത് പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തില്‍ 150 ടണ്‍ ജൈവ മാലിന്യം സംസ്കരിക്കാന്‍ ശേഷിയുള്ള പ്ലാന്‍റാണ് ഒരുങ്ങുന്നത്. വീടുകള്‍ കയറിയുള്ള ജൈവ- അജൈവ മാലിന്യശേഖരണം മെച്ചപ്പെട്ടിട്ടുണ്ട്. എങ്കിലും നഗരത്തില്‍ പലയിടങ്ങളിലും കവറിലും ചാക്കിലുമെല്ലാം കൂട്ടിയിട്ട മാലിന്യങ്ങള്‍ സ്ഥിരം കാഴ്ടയാണ്.
എല്ലാ ദിവസവും പലഹാരപൊതിയുമായി വരുന്ന മകൻ ഇനിയില്ല; ജോയിയുടെ വേര്‍പാടിൽ മനംതകര്‍ന്ന് അമ്മ

