മാന്നാർ: ജനവാസ കേന്ദ്രത്തിൽ സാമൂഹ്യ വിരുദ്ധർ മാലിന്യം തള്ളി. കൂളഞ്ഞിക്കാരാഴ്മ, കാരാഴ്മ പാലസ് - ഗുരുതിപടി റോഡിൽ പാലസ് ട്രാൻസ്ഫോർമറിനു സമീപമുള്ള കലുങ്കിലും നീരൊഴുക്കുള്ള തോട്ടിലുമാണ് ചാക്കുകെട്ടുകളിലായി മാലിന്യം തള്ളിയത്. 

രാത്രി കാലങ്ങളിൽ ചരക്ക് വാഹനത്തിൽ കൊണ്ടുവരുന്ന മാലിന്യമാണ് റോഡിലും, തോട്ടിലുമായി തള്ളുന്നതെന്ന് പരിസരവാസികൾ പറയുന്നു. കൊവിഡ് അടക്കമുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഇങ്ങനെയുള്ള പ്രവർത്തികളെന്ന് സമീപവാസികൾ പറയുന്നു. സമീപത്തെ സി സി ടി വി ക്യാമറകൾ പരിശോധിച്ച് നാട്ടുകാരും സാമൂഹ്യ പ്രവർത്തകരും അന്വേഷണം ആരംഭിച്ചു.

Read Also: നടുറോഡില്‍ കോഴി മാലിന്യം തള്ളി; നാട്ടുകാർ ദുരിതത്തിൽ\

മഴക്കാല ശുചീകരണം എങ്ങുമെത്തിയില്ല, മാന്നാറിലെ റോഡരികുകളിൽ മാലിന്യങ്ങൾ കുന്നുകൂടി

കൊവിഡ് 19: സംസ്ഥാനത്ത് സംസ്കരിച്ചത് നൂറ് ടണിലധികം ബയോ മെഡിക്കൽ മാലിന്യം