ചില മേഖലകളിൽ പൂ‍ർണമായും മറ്റ് ചില പ്രദേശങ്ങളിൽ ഭാഗികമായും ജലവിതരണം മുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം: അട്ടക്കുളങ്ങര -ഈഞ്ചക്കൽ റോഡിൽ അട്ടക്കുളങ്ങര ജംഗ്ഷന് സമീപം വാട്ടർ അതോറിറ്റിയുടെ 700 എം.എം പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കാനുള്ള ജോലികൾ നിശ്ചയിച്ചിരിക്കുന്നതിനാൽ 24 മണിക്കൂർ ജലവിതരണം മുടങ്ങുമെന്ന് അറിയിപ്പ്. ഡിസംബർ 18 ബുധനാഴ്ച രാവിലെ എട്ട് മണി മുതൽ ഡിസംബർ 19 വ്യാഴാഴ്ച രാവിലെ എട്ട് മണി വരെയാണ് നഗരത്തിലെ വിവിധ മേഖലകളിൽ ജലവിതരണം മുടങ്ങുന്നത്. 

ശ്രീവരാഹം, ഫോർട്ട്, ചാല, വള്ളക്കടവ്, പെരുന്താന്നി, കമലേശ്വരം എന്നീ വാർഡുകളിൽ പൂർണമായും പാൽക്കുളങ്ങര, ശംഖുമുഖം, ആറ്റുകാൽ, കളിപ്പാൻ കുളം, വലിയതുറ കുര്യാത്തി, മണക്കാട്, ചാക്ക, ശ്രീകണ്ഠേശ്വരം, വലിയശാല എന്നിവിടങ്ങളിൽ ഭാഗികമായും ശുദ്ധജലവിതരണം തടസപ്പെടുമെന്നാണ് വാട്ടർ അതോറിറ്റി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്. ഈ ദിവസങ്ങളിൽ ഈ പ്രദേശത്തെ 
ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

Read also: ട്രയല്‍ റൺ കഴിഞ്ഞ് പണി തുടങ്ങും; ഏഴര കോടി ചെലവിൽ വന്‍കിട സ്വകാര്യ ആശുപത്രികളിലെ സംവിധാനം മെഡിക്കൽ കോളേജുകളിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം