കൽപ്പറ്റ വെള്ളാരം കുന്നിൽ ഇന്നലെ ഉണ്ടായ മണ്ണിടിച്ചില്‍ അകപ്പെട്ട യുവാവ് മരിച്ചു. മേപ്പാടി വാറക്കോടൻ ഷൗക്കത്തലി (30) ആണ് മരിച്ചത്. മണ്ണിടിച്ചിലില്‍ ഒരാളെ കാണാതായതായുള്ള സംശയത്തെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.

വയനാട്: കൽപ്പറ്റ വെള്ളാരം കുന്നിൽ ഇന്നലെ ഉണ്ടായ മണ്ണിടിച്ചില്‍ അകപ്പെട്ട യുവാവ് മരിച്ചു. മേപ്പാടി വാറക്കോടൻ ഷൗക്കത്തലി (30) ആണ് മരിച്ചത്. മണ്ണിടിച്ചിലില്‍ ഒരാളെ കാണാതായതായുള്ള സംശയത്തെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഇതേ തുടർന്ന് തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ മണ്ണിനടിയില്‍ ഒരാളുണ്ടെന്ന് വീണ്ടും സംശയം ഉയർന്നതിനെ തുടർന്ന് വീണ്ടും തിരച്ചിലാരംഭിക്കുകയായിരുന്നു. ഷൌക്കത്തലിയെ മണ്ണിനടിയില്‍ നിന്ന് രക്ഷപ്പെടുത്തി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.