കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്ന അഞ്ച് പേര്‍ കൂടി ആശുപത്രി വിട്ടു. മാന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രണ്ട് പോലീസുകാരെയും ട്രക്ക് ഡ്രൈവറുടെ മകന്‍(29), മരുമകന്‍(35), വിദേശത്ത് നിന്നെത്തിയ 29 വയസ്സുകാരനേയുമാണ് സാമ്പിള്‍ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ച്ചാര്‍ജ് ചെയ്തത്. രോഗം സ്ഥിരീകരിച്ച ബാക്കി 11 പേര്‍ ഉള്‍പ്പെടെ 18 പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

3046 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. വ്യാഴാഴ്ച്ച  134 പേരാണ് പൂതുതായി  നിരീക്ഷണത്തിലായത്. അതേസമയം 93 പേര്‍ കൂടി നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. ജില്ലയില്‍ നിന്നും വ്യാഴാഴ്ച്ച 64 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ഇതുവരെ  1462 സാമ്പിളുകളാണ് അയച്ചത്. ഇതില്‍ 1282 ആളുകളുടെ ഫലം ലഭിച്ചു. 1259 എണ്ണം നെഗറ്റീവാണ്.  173 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. അതിനിടെ   എടവക ഗ്രാമപഞ്ചായത്തിലെ 12,14,16 വാര്‍ഡുകളെ കൂടി കണ്ടെന്‍മെന്റ് സോണില്‍ നിന്നൊഴിവാക്കിയതായി ജില്ല കലക്ടര്‍ അദീല അബ്ദുള്ള അറിയിച്ചു.