ചൈൽഡ് ലൈൻ വയനാട് കേന്ദ്രം, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് റിലാക്സേഷൻ കൗൺസലിംഗ് നടത്തുന്നതിന് സന്നദ്ധരായവർക്കായി ഇന്ന് (ആഗസ്ത് - 16 വ്യാഴം) കാലത്ത് 9.30 മുതൽ 1 മണി വരെ കലക്ടറേറ്റ് എ.പി.ജെ ഹാളിൽ വെച്ച് ഓറിയന്റേഷൻ ട്രെയിനിംഗ് സംഘടിപ്പിക്കുന്നു. 

കൽപ്പറ്റ: ചൈൽഡ് ലൈൻ വയനാട് കേന്ദ്രം, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് റിലാക്സേഷൻ കൗൺസലിംഗ് നടത്തുന്നതിന് സന്നദ്ധരായവർക്കായി ഇന്ന് (ആഗസ്ത് - 16 വ്യാഴം) കാലത്ത് 9.30 മുതൽ 1 മണി വരെ കലക്ടറേറ്റ് എ.പി.ജെ ഹാളിൽ വെച്ച് ഓറിയന്റേഷൻ ട്രെയിനിംഗ് സംഘടിപ്പിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എം.എസ്.ഡബ്ലിയു, എം.എ.സൈക്കോളജി, കൗൺസലിംഗ് ഡിപ്ലോമ കഴിഞ്ഞ വർക്കും, സ്കൂൾ കൗൺസിലർമാർ, വിവിധ ഡിപ്പാർട്ട്മെന്റുകൾ, ഏജൻസികൾ, സന്നദ്ധ സംഘടനകൾ എന്നിവയിൽ പ്രവർത്തിക്കുന്ന കൗൺസിലർമാർ എന്നിവർക്ക് പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04936-205264 / 9562911098 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.