സഹഡ്രൈവര്‍ ലോറി ഓടിക്കുന്നതിനിടയിലാണ് രജീഷിന് ദേഹാസ്വസ്ഥ്യം ഉണ്ടായതെന്നാണ് വിവരം.
കല്‍പ്പറ്റ: വയനാട് ജില്ലയിലെ പുല്‍പ്പള്ളി സ്വദേശിയായ ലോറി ഡ്രൈവര്‍ പൂനെയില്‍ കുഴഞ്ഞു വീണ് മരിച്ചു.പെരിക്കല്ലൂര്‍ കടവ് കൂടാലയ്ക്കല്‍ രജീഷ് (കുട്ടന്‍-33) ആണ് പൂനയില്‍ കുഴഞ്ഞുവീണ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. സഹഡ്രൈവര്‍ ലോറി ഓടിക്കുന്നതിനിടയിലാണ് രജീഷിന് ദേഹാസ്വസ്ഥ്യം ഉണ്ടായതെന്നാണ് വിവരം.
ദീര്‍ഘ നേരത്തെ ഡ്രൈവിംഗിന് ശേഷം വിശ്രമത്തിലായിരുന്നു രജീഷ്. സഹ ഡ്രൈവര്‍ വാഹനം ഓടിക്കുന്നതിനിടെ അടുത്തിരുന്ന രജീഷ് കുഴഞ്ഞുവീഴുകയായിരുന്നു. മൃതദേഹം നാളെ രാവിലെ പെരിക്കല്ലൂര്‍ കടവിലെ വീട്ടില്‍ എത്തിക്കും. ഭാര്യ: സിനി പാറ്റയില്‍. മകന്‍: നീരജ്. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍ നടക്കും.
Read More : വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് യുവാക്കൾ മരിച്ചു
