സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.  കുട്ടിയെ കാണാതായതിനെ തുടർന്ന് പുഴയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം  കണ്ടെത്തിയത്. 

വയനാട്: പനമരം പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. അഞ്ചുകുന്ന് സ്വദേശി ആരിഫിൻ്റെ മകൻ മുഹമ്മദ് നിഹാലാണ് മരിച്ചത്. 

ദ്വാരക സേക്രഡ് ഹാർട്ട് ഹൈസ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിയാണ്. സുഹൃത്തുകളോടൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുട്ടിയെ കാണാതായതിനെ തുടർന്ന് പുഴയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Read Also: തോട്ടിൽ വീണ വസ്ത്രം എടുക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽ പെട്ടു, 15-കാരൻ മരിച്ചു

 കോട്ടയംതൃക്കോതമംഗലത്ത് പതിനഞ്ച്‍വയസ്സുകാരൻ തോട്ടിൽ വീണ് മരിച്ചു. പരുത്തുംപാറ സ്വദേശി അഖിലാണ് മരിച്ചത്. സുഹൃത്തുക്കളുമായി തോട്ടിൽ കുളിക്കാനെത്തിയ അഖിൽ വെള്ളത്തിൽ വീണ വസ്ത്രം എടുക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയർഫോഴ്സെത്തിയാണ് അഖിലിന്‍റെ മൃതദേഹം പുറത്തെടുത്തത്.