പാലുല്‍പ്പാദനത്തില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന വയനാട്ടി ക്ഷീരമേഖലക്ക് കോടികളുടെ നഷ്ടം. വെള്ളപ്പൊക്കകെടുതികള്‍ ക്ഷീര കര്‍ഷകരെ നേരിട്ട് ബാധിച്ചത്, സംഭരണം താറുമാറായതുമാണ് ഭീമമായ നഷ്ടത്തിന് കാരണം. ഇതുവരെ ലഭ്യമായ കണക്കുകള്‍ പ്രകാരം 15 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഈ കണക്ക് ഇനിയും ഉയരുമെന്ന് ഡയറി എക്‌സന്‍റന്‍ഷന്‍ ഓഫീസര്‍ ഹര്‍ഷ പറഞ്ഞു. 

കല്‍പ്പറ്റ: പാലുല്‍പ്പാദനത്തില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന വയനാട്ടി ക്ഷീരമേഖലക്ക് കോടികളുടെ നഷ്ടം. വെള്ളപ്പൊക്കകെടുതികള്‍ ക്ഷീര കര്‍ഷകരെ നേരിട്ട് ബാധിച്ചത്, സംഭരണം താറുമാറായതുമാണ് ഭീമമായ നഷ്ടത്തിന് കാരണം. ഇതുവരെ ലഭ്യമായ കണക്കുകള്‍ പ്രകാരം 15 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഈ കണക്ക് ഇനിയും ഉയരുമെന്ന് ഡയറി എക്‌സന്‍റന്‍ഷന്‍ ഓഫീസര്‍ ഹര്‍ഷ പറഞ്ഞു. 

വെള്ളപ്പൊക്കമുണ്ടായ ഇടങ്ങളില്‍ പാല്‍സംഭരണം അവതാളത്തിലായതും താഴെ ജില്ലകളില്‍ വെള്ളപ്പൊക്കമുണ്ടായതുമാണ് മേഖലക്ക് തിരിച്ചടിയായത്. വയനാട്ടില്‍ വിവിധയിടങ്ങളില്‍ റോഡ് തകര്‍ന്ന് കിടക്കുന്നതിനാല്‍ ഇപ്പോഴും പാല്‍ സംഭരണം പൂര്‍ണമായും സാധാരണ നിലയിലായിട്ടില്ല. വടക്കേ വയനാട്ടില്‍ നിന്ന് ആദ്യം ലഭിച്ച അതേ അളവില്‍ പാല്‍ ലഭിക്കുന്നില്ല. 

116 പശുക്കള്‍ക്ക് വെള്ളപ്പൊക്കത്തില്‍പെട്ട് ജീവന്‍ നഷ്ടമായതും ഉള്ളവയ്ക്ക് തീറ്റക്കൂറവുമാണ് കാരണം. കറന്നെടുക്കുന്ന പാല്‍ ഇപ്പോഴും യഥാസമയം സംഭരണ കേന്ദ്രങ്ങളിലെത്തിക്കാനും കഴിയുന്നില്ല. ജില്ലയില്‍ പ്രതിദിനം 2.30 ലക്ഷം ലിറ്റര്‍ പാലാണ് കര്‍ഷകരില്‍നിന്ന് സംഭരിച്ചിരുന്നത്. മഴ ശക്തിപ്പെട്ടതോടെ ഇതില്‍ 30,000 ലിറ്ററിന്‍റെ കുറവുണ്ടായി. ആറായിരത്തോളം ക്ഷീര കര്‍ഷകരെ മഴക്കെടുതി നേരിട്ട് ബാധിച്ചുവെന്നാണ് വിലയിരുത്തല്‍.