കഴിഞ്ഞ ദിവസം രാത്രി ലക്കിടിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്. സബ് ഇന്‍സ്പെക്ടര്‍ കെ.കെ സോബിന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എ.വി നൗഫല്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി.പി ആഷിക്ക്, ഉനൈസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
കല്‍പ്പറ്റ(വയനാട്): വൈത്തിരി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഉപയോഗത്തിനും വില്പനക്കുമായി കൈവശം വെച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍. പന്തല്ലൂര്‍ എരുമാട് കല്ലെങ്കല്‍ കെ.ഇ.നൗഫല്‍(50), ഗുഡല്ലൂര്‍ രാജഗോപാലപുരം കെ.എം. മുഹമ്മദ് നഫീസ്(37) എന്നിവരെയാണ് വൈത്തിരി പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് 8.520 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക