ബാലരാമപുരത്ത് സ്ഫോടകവസ്തുക്കൾ ഉൾപ്പെടെ ആയുധങ്ങൾ പിടിച്ചു. തേമ്പാമുട്ടം പുത്രക്കാട് കോളനിയിലെ പഞ്ചായത്ത് വാട്ടർ ടാങ്കിന്‍റെ അടിയിലത്തെ മുറിയിൽ നിന്നുമാണ് വൻ ആയുധ ശേഖരം പിടിച്ചത്
തിരുവനന്തപുരം: ബാലരാമപുരത്ത് സ്ഫോടകവസ്തുക്കൾ ഉൾപ്പെടെ ആയുധങ്ങൾ പിടിച്ചു. തേമ്പാമുട്ടം പുത്രക്കാട് കോളനിയിലെ പഞ്ചായത്ത് വാട്ടർ ടാങ്കിന്‍റെ അടിയിലത്തെ മുറിയിൽ നിന്നുമാണ് വൻ ആയുധ ശേഖരം പിടിച്ചത്. രണ്ട് മഴു, ആറ് വാള്, വെട്ടുകത്തി, ഇടിക്കട്ട, സ്ഫോടകവസ്തു, നാല് ഗുണ്ട്, ഉൾപ്പെടെയാണ് പിടിച്ചത്. ബാലരാമപുരം പൊലീസിന്‍റെ റെയ്ഡിലാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. കഴിഞ്ഞ കുറേ നാളുകളായി തേമ്പാമൂട്ടം പ്രദേശങ്ങളിൽ ഗുണ്ടാ അക്രമങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് പൊലീസ് റെയിഡ് നടത്തിയത്.
Add Asianetnews as a Preferred Source



