വിവാഹ സമ്മാനമായി ലഭിച്ച സ്വർണമോതിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് നല്‍കി നവദമ്പതികള്‍. പതിമംഗലം കല്ലുതൊടുകയില്‍ ചേക്കുട്ടി നായര്‍ - വത്സല ദമ്പതികളുടെ മകന്‍ സജേഷും മലയമ്മ കിണറുള്ളകണ്ടിയില്‍ സുകുമാരന്‍ നായര്‍ - രതി ദമ്പതികളുടെ മകള്‍ അഖിലയുമാണ് പുതു ജീവിതത്തിലേക്ക് കാലെടുത്ത് വെച്ച ദിനത്തില്‍ തന്നെ കർമ്മം കൊണ്ട് സമൂഹത്തിന് മാതൃകയായത്. 

കോഴിക്കോട്: വിവാഹ സമ്മാനമായി ലഭിച്ച സ്വർണമോതിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് നല്‍കി നവദമ്പതികള്‍. പതിമംഗലം കല്ലുതൊടുകയില്‍ ചേക്കുട്ടി നായര്‍ - വത്സല ദമ്പതികളുടെ മകന്‍ സജേഷും മലയമ്മ കിണറുള്ളകണ്ടിയില്‍ സുകുമാരന്‍ നായര്‍ - രതി ദമ്പതികളുടെ മകള്‍ അഖിലയുമാണ് പുതു ജീവിതത്തിലേക്ക് കാലെടുത്ത് വെച്ച ദിനത്തില്‍ തന്നെ കർമ്മം കൊണ്ട് സമൂഹത്തിന് മാതൃകയായത്. 

വിവാഹത്തിന് സമ്മാനമായി ലഭിച്ച മോതിരം ദുരിതാശ്വസ നിധിയിലേക്ക് നല്‍കാൻ നവ ദമ്പതികള്‍ തയ്യാറാവുകയായിരുന്നു. ഡിവൈഎഫ്ഐ പതിമംഗലം യൂണിറ്റ് കമ്മറ്റിയംഗമാണ് സജേഷ്. മോതിരം സിപിഎം പതിമംഗലം ബ്രാഞ്ച് സെക്രട്ടറി എം ജൗഹര്‍ ഏറ്റുവാങ്ങി. എസി കൃഷ്ണന്‍, എ നിഖില്‍, ആഷിര്‍ വിപി, എ വിജേഷ്, ജിതിന്‍, സുബീഷ് എന്നിവര്‍ സംബന്ധിച്ചു.