എടക്കര: ശനിയാഴ്ച രാത്രി ചുങ്കത്തറ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ബ്ലാക്ക്മാൻ ഇറങ്ങിയെന്ന് പ്രചരിച്ചതോടെ പിടിക്കാനിറങ്ങിയ മുപ്പത് പേർക്കെതിരെ കേസെടുത്തു. പുലി മുണ്ട, കൈപ്പിനി, കോലോംപാടം തമ്പുരാട്ടി എന്നിവിടങ്ങളിലാണ് ബ്ലാക്ക്മാനെ പിടിക്കാന്‍ നാട്ടുകാരിറങ്ങിയത്.

ശനിയാഴ്ച രാത്രി കൈപ്പിനി കവല ഭാഗത്ത് ബ്ലാക്ക്മാന്‍ ഇറങ്ങിയിട്ടുണ്ടെന്ന് പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന്  വാഹനത്തിലും മറ്റും വടിയും മറ്റുമായി ചുങ്കത്തറ കൈപ്പിനിയിൽ തടിച്ച് കൂടി. ബ്ലാക്ക്മാനെ പിടിക്കാനിറങ്ങിയ കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെ ലോക്ക്ഡൗൺ ലംഘിച്ചതിനും അന്യായമായി ആയുധവുമായി സംഘം ചേർന്നതിനും അർധരാത്രി വാഹന പരിശോധന നടത്തുകയും ചെയ്തതതിന് പോത്തുകല്ല് പൊലീസാണ് കേസെടുത്തത്.

വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്മാർക്ക് എതിരെ പൊലീസ് സൈബർ സെൽ സഹായത്താൽ നടപടി സ്വീകരിച്ചിട്ടുണ്ട്. സംഭവത്തിൽ പങ്കെടുത്ത വാഹനങ്ങൾ പൊലീസ് കണ്ടെടുക്കുകയും 12 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റ്; കേസ്

വിദ്വേഷപരമായ കുറിപ്പോടെ ബേക്കറിയുടെ പരസ്യം വിവാദമായി; ഉടമ അറസ്റ്റില്‍

ബലാത്സംഗ ശ്രമത്തെ ചെറുത്തുനിന്ന യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; മൂന്നംഗ സംഘം അറസ്റ്റിൽ