കോട്ടക്കലിൽ നടക്കുന്ന മലപ്പുറം ജില്ലാ സ്കൂൾ കലോത്സവത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും. വിജയിയെ പ്രഖ്യാപിക്കുമ്പോൾ ജഡ്ജ് സ്കൂളിന്‍റെ പേരു കൂടി പറഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കി.

മലപ്പുറം:കോട്ടക്കലിൽ നടക്കുന്ന മലപ്പുറം ജില്ലാ സ്കൂൾ കലോത്സവത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും.വിജയിയെ പ്രഖ്യാപിക്കുമ്പോൾ ജഡ്ജ് സ്കൂളിന്‍റെ പേരു കൂടി പറഞ്ഞതാണ് വാക്കേറ്റത്തിനും പ്രതിഷേധത്തിനും ഇടയാക്കിയത്. വേദിക്ക് സമീപം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.

വിദ്യാർഥികളും നാട്ടുകാരും പാട്ടുപാടി പ്രതിഷേധിച്ചു. വേദിക്ക് സമീപം കുത്തിയിരുന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ഒന്നാം സ്ഥാനം നൽകുന്ന സ്കൂളിനെ ജഡ്ജ് ആദ്യം തീരുമാനിച്ചെന്ന് വിദ്യാർഥികളും രക്ഷിതാക്കളും ആരോപിച്ചു. ഇതെ തുടര്‍ന്നാണ് കോഡ് നമ്പര്‍ മാത്രം പറയേണ്ട സ്ഥാനത്ത് സ്കൂളിന്‍റെ പേര് കൂടി ജഡ്ജ് പറഞ്ഞതെന്നും ഇവര്‍ ആരോപിച്ചു. പ്രതിഷേധവുമായി ബന്ധപെട്ട് അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

മകൾക്ക് വിവാഹ പ്രായമായില്ലെന്ന് പറഞ്ഞിട്ടും കേട്ടില്ല; അടങ്ങാത്ത പകയുമായി യുവാവെത്തി, നടന്നത് ക്രൂരകൊലപാതകം

YouTube video player