മണ്ണുമാന്ത്രിയന്ത്രം  ഉപയോഗിച്ച് കുളത്തിന് സമീപമുള്ള പുല്ല് നിറഞ്ഞ പറമ്പ്  വൃത്തിയാക്കുന്നതിനിടെയാണ്  ഇവയെ കണ്ടത്. 

കൊച്ചി: ഉത്സവത്തിൻ്റെ ഭാഗമായി എറണാകുളം തിരുനെട്ടൂർ മഹാദേവർ ക്ഷേത്രത്തിൻ്റെ പറമ്പ് വൃത്തിയാക്കുന്നതിനിടെ രണ്ട് മലമ്പാമ്പുകളെ പിടികൂടി. മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ച് കുളത്തിന് സമീപമുള്ള പുല്ല് നിറഞ്ഞ പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് ഇവയെ കണ്ടത്. ഒടുവിൽ ഒരെണ്ണത്തിനെ ഇവിടെയുണ്ടായിരുന്ന യുവാക്കൾ ചാക്കിലാക്കി. പുല്ലിനിടയിലേക്ക് മറഞ്ഞതിനെ പാമ്പ് പിടുത്തക്കാരെത്തിയാണ് വലയിലാക്കിയത്. പാമ്പുകളെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറും.

മൻമോഹൻ സിങിന് വിട | Former PM Manmohan Singh Passes Away | Asianet News Live | Malayalam News Live