സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല

പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് യുവതി മരിച്ചു. പെരുമുടിയൂർ നമ്പ്രം കളരിക്കൽ ഷഹീലിന്റെ ഭാര്യ ഷമീമയാണ് (27) മരിച്ചത്. പട്ടാമ്പി- ഗുരുവായൂർ റോഡ് മുറിച്ചു കടക്കുന്നതിനിടെ കൂറ്റനാട് ഭാഗത്ത് നിന്ന് വന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. ബസിന്‍റെ ടയർ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഉടൻ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

'പരിമിതികളുണ്ട്, വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിര നിയമം നല്‍കാനാകില്ല'; കോസ്റ്റ്ഗാര്‍ഡ് സുപ്രീം കോടതിയിൽ