പത്തനംതിട്ട ചാലാപ്പള്ളിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം.മൂന്നാറിൽ പോയി മടങ്ങിവന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്

പത്തനംതിട്ട: പത്തനംതിട്ട ചാലാപ്പള്ളിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. ഇവരെ കോഴഞ്ചേരിയിലേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മൂന്നാറിൽ പോയി മടങ്ങിവന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിയത് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന മൂന്നു പേര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

നിസാലിന്‍റെ മരണത്തിന്‍റെ ഞെട്ടലിൽ നാട്; എസ്എംഎ രോഗ ബാധിതനായതിനാൽ തെങ്ങ് വീണപ്പോൾ പെട്ടെന്ന് ഓടിമാറാനായില്ല

YouTube video player