പത്തനംതിട്ട ചിറ്റാറിൽ ശബരിമലയിൽ ജോലിയ്ക്ക് പോയി തിരിച്ചുവരുകയായിരുന്ന തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് വീണു. അപകടത്തിൽ രണ്ടു പേര്‍ക്ക് പരിക്കേറ്റു

പത്തനംതിട്ട: ശബരിമലയിൽ ജോലിയ്ക്ക് പോയി തിരിച്ചുവരുകയായിരുന്ന തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് വീണു. അപകടത്തിൽ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് അഞ്ചോടെ പത്തനംതിട്ട ചിറ്റാര്‍ കൊച്ചുകോയിക്കൽ എംഎം മാത്യു എന്നയാളുടെ വീട്ടുമുറ്റത്തേക്കാണ് കാര്‍ മറിഞ്ഞത്. കൊല്ലം സ്വദേശികളായ നാലു തൊഴിലാളികളാണ് കാറിലുണ്ടായിരുന്നത്. ശബരിമലയിൽ നിന്നും ജോലി കഴിഞ്ഞ് തിരിച്ചുരുകയായിരുന്നു ഇവര്‍.

റോഡിൽ നിന്ന് നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലുള്ള വീടിന്‍റെ മുറ്റത്തേക്കാണ് വീണത്. വീടിന്‍റെ മതിലിനോട് ചേര്‍ന്ന് തൂങ്ങിനിന്നിരുന്ന കാറിൽ നിന്നും നാട്ടുകാരും വീട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. സംഭവത്തിൽ രണ്ടു പേര്‍ക്കാണ് പരിക്കേറ്റത്. കാര്യമായ പരിക്കേറ്റിട്ടില്ലെന്നും ഉടനെ തന്നെ രക്ഷപ്പെടുത്താനായെന്നും നാട്ടുകാര്‍ പറഞ്ഞു. കാറിലുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീഴ്ചയിൽ കാര്‍ ഭാഗികമായി തകര്‍ന്നു. 

സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം; രണ്ടു ദിവസം ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള സ്കൂളുകള്‍ക്ക് അവധി


കാർ റോഡിൽനിന്ന് താഴ്ചയിലേക്ക് മറിഞ്ഞു; അപകടം പത്തനംതിട്ട ചിറ്റാറിൽ