ആര്‍ആര്‍ടി സംഘം പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ വീട്ടിലെ വളര്‍ത്തുനായ മൂര്‍ഖനെ ആക്രമിക്കാൻ ശ്രമിച്ചു.
കൊല്ലം: വീടിനോട് ചേര്‍ന്ന് കണ്ട മൂര്‍ഖൻ പാമ്പിനെ പിടികൂടി വനമേഖലയിൽ വിട്ടു. കൊല്ലം കുളത്തൂപ്പുഴ പഞ്ചായത്തിലെ വില്ലുമല എന്ന സ്ഥലത്താണ് സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടര്‍ന്ന് തെന്മല ആര്‍ആര്‍ടി സംഘം എത്തിയാണ് പാമ്പിനെ ശ്രമകരമായ ദൗത്യത്തിനൊടുവിൽ പിടികൂടിയത്.
ആര്‍ആര്‍ടി സംഘം പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ വീട്ടിലെ വളര്‍ത്തുനായ മൂര്‍ഖനെ ആക്രമിക്കാൻ ശ്രമിച്ചു. ഇതിനിടെ പാമ്പിനെ സുരക്ഷിതമായി ആര്‍ആര്‍ടി സംഘം മാറ്റിയിരുന്നു. പാമ്പ് അക്രമാസക്തനായി ആര്‍ആര്‍ടി സംഘത്തിന് നേരെ ചീറ്റുന്നതിനിടെ ആയിരുന്നു പാഞ്ഞെത്തിയ നായ ആക്രമിക്കാൻ ശ്രമിച്ചത്.
വള്ളിയൂര്‍ക്കാവ് നിവാസികൾക്ക് മുന്നറിയിപ്പെത്തി, നീണ്ട പരിഭ്രാന്തിയുടെ സമയം, ഇടഞ്ഞോടിയ എരുമയെ തളച്ചു
