ഇടുക്കി പണിക്കൻകുടിയിൽ 28-കാരിയായ അമ്മയെയും നാല് വയസ്സുള്ള മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് മകനെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടത്.
അടിമാലി: ഇടുക്കി പണിക്കൻകുടിയിൽ നാലു വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പണിക്കൻകുടി പറൂസിറ്റി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (28), മകൻ ആദിത്യൻ (4) എന്നിവരാണ് മരിച്ചത്. ഭർത്താവ് ജോലി സ്ഥലത്തു നിന്നും വീട്ടിലെത്തിയപ്പോൾ മകനെ വീടിൻ്റെ ജനൽ കമ്പിയിൽ കെട്ടി തൂക്കിയ നിലയിലായിരുന്നു. ജീവനുണ്ടായിരുന്നു. ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ മകനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവമുണ്ടായത്. വീട്ടിൽ ഭാര്യ രജ്ഞിനിയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത് ഭർത്താവ് ഷാലറ്റ് കൂലിപ്പണിക്ക് പോയിരിക്കുകയായിരുന്നു. ജീവനൊടുക്കുമെന്ന് ഭർത്താവ് ഷാലറ്റിനെ രഞ്ജിനി വിളിച്ചറിയിച്ചിരുന്നതായി സൂചനയുണ്ട്. മകനെ കൊലപ്പെടുത്തിയ ശേഷം രഞ്ജിനി ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം. കെട്ടിട നിർമ്മാണ തൊഴിലാളിയായ ഷാലറ്റ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ഉടനെ സമീപവാസികളെ വിളിച്ചുവരുത്തി കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആദിത്യനെ അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിൻ്റെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വെള്ളത്തൂവൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ദുരൂഹത ഉണ്ടോ എന്ന് അടക്കം പരിശോധിക്കുന്നുണ്ട്. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തും. മാനസിക സമ്മർദ്ദത്തിന് മുൻപ് യുവതി മരുന്ന് കഴിച്ചിരുന്നതായി പോലീസ് പറഞ്ഞു. മരണപ്പെട്ട ആദിത്യൻ പണിക്കൻകുടി ക്യൂൻ മേരി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർത്ഥിയാണ്. വെള്ള ത്തുവൽ പോലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. നടപടിക്രമങ്ങൾ വെള്ളിയാഴ്ച നടക്കും.


