ബസ്സിറങ്ങിയ യുവാവിനെ വിളിക്കാൻ ഭാര്യ സ്കൂട്ടറിലെത്തി, പൊലീസിനെ കണ്ടതോടെ കോവളം ഭാഗത്തേക്ക്; കഞ്ചാവുമായി പിടിയിൽ
ഫോൺ ഉപയോഗിക്കാതെ സ്കൂട്ടറിൽ കറങ്ങി നടന്ന് അറിയാവുന്ന ഏജന്‍റുമാർ മുഖേന നേരിട്ടാണ് കച്ചവടം. ടൂറിസ്റ്റ് ബസിലെത്തിയ ഉണ്ണികൃഷ്ണനെ ഭാര്യ അശ്വതി സ്കൂട്ടറിലെത്തി കളിയിക്കാവിളയിൽ വച്ച് ഒപ്പം കൂട്ടി. പൊലീസിനെ കണ്ടതോടെ ഹൈവേയിൽ ട്രാഫിക് നിയമം ലംഘിച്ച് കോവളം ഭാഗത്തേക്ക് പോയി.
തിരുവനന്തപുരം: തിരുവനന്തപുരത്ത് കഞ്ചാവ് വിൽപ്പന നടത്തുന്ന ദമ്പതികൾ പിടിയിൽ. കാവുവിള ഉണ്ണിയെന് വിളിക്കുന്ന ഉണ്ണികൃഷ്ണൻ, ഭാര്യ അശ്വതി എന്നിവരെയാണ് പിടികൂടിയത്. സിറ്റി ഡാൻസാഫ് സംഘമാണ് 12 കിലോ കഞ്ചാവുമായി ദമ്പതികളെ പിടികൂടിയത്. 150 കിലോ കഞ്ചാവ് കടത്തിയതിന് ഉണ്ണികൃഷ്ണൻ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ ശേഷം ഇരുവരും വീണ്ടും കഞ്ചാവ് വിൽപ്പന തുടങ്ങുകയായിരുന്നു.
ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടു വരുന്നത്. ഫോൺ ഉപയോഗിക്കാതെ സ്കൂട്ടറിൽ കറങ്ങി നടന്ന് അറിയാവുന്ന ഏജന്‍റുമാർ മുഖേന നേരിട്ടാണ് കച്ചവടം. ടൂറിസ്റ്റ് ബസിലെത്തിയ ഉണ്ണികൃഷ്ണനെ ഭാര്യ അശ്വതി സ്കൂട്ടറിലെത്തി കളിയിക്കാവിളയിൽ വച്ച് ഒപ്പം കൂട്ടി. കഞ്ചാവുമായി ഇവർ വരുകയാണെന്ന സംശയത്തിൽ മുട്ടത്തറ ഹൈവേയിൽ ഷാഡോ സംഘം വാഹന പരിശോധനക്കായി നിന്നു. പൊലീസിനെ കണ്ട് ഇവർ ഹൈവേയിൽ ട്രാഫിക് നിയമം ലംഘിച്ച് കോവളം ഭാഗത്തേക്ക് പോയി. കോവളം ലൈറ്റ് ഹൗസിന്‍റെ ഭാഗത്ത് കഞ്ചാവ് ഒളിപ്പിക്കാനാണ് വേഗത്തിൽ വാഹനം ഓടിച്ച് പോയത്. കോവത്ത് വച്ച് ഷാഡോ പൊലീസ് സംഘം ഇരുവരെയും പിടികൂടുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം