മാള സ്വദേശി പരമേശ്വരനാണ് മരിച്ചത്. ഭാര്യ രമണി മാനസിക രോഗിയാണെന്ന് പൊലീസ് പറഞ്ഞു.

തൃശ്ശൂർ: ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു. തൃശ്ശൂരിലെ മാളയിലാണ് സംഭവം. മാള സ്വദേശി പരമേശ്വരനാണ് മരിച്ചത്. ഭാര്യ രമണി മാനസിക രോഗിയാണെന്ന് പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഉറങ്ങിക്കിടന്ന പരമേശ്വരനെ ഭാര്യ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് രാവിലെയായിരുന്നു മരണം. ഭാര്യക്കെതിരെ പൊലീസ് വ്യാഴാഴ്ച കേസെടുത്തിരുന്നു.