പുലിയാണോ എന്നത് സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്ന് വനം വകുപ്പ്. പ്രദേശത്ത് വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ചു.
കോട്ടയം : കോട്ടയം എരുമേലി തുമരംപാറയിൽ വന്യജീവി ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ ചത്തു. ഇരുമ്പൂന്നിക്കര സ്വദേശി കൈപ്പള്ളി അനിലിൻ്റെ വീട്ടിലെ ആടിനെയും അയൽവാസിയുടെ പട്ടിയെയുമാണ് വന്യമൃഗം പിടിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ആട് ബഹളം വെച്ചതിനെ തുടർന്ന് വീട്ടുകാർ ഇറങ്ങി നോക്കുമ്പോൾ വന്യമൃഗം ഓടി രക്ഷപ്പെടുകയായിരുന്നു. വളർത്തു മൃഗങ്ങളെ ആക്രമിച്ചത് പുലി എന്നാണ് നാട്ടുകാർ പറയുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കി. എന്നാൽ പ്രദേശത്ത് വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ചു.
Read More : കാലവര്‍ഷം 24 മണിക്കൂറിനുള്ളില്‍ ആന്‍ഡമാനില്‍, കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത
