വിരട്ടിയോടിച്ച ശേഷവും കരടി ഊരിലെ പ്ലാവിലേക്ക് വീണ്ടും തിരിച്ചെത്തുകയായിരുന്നു. ആളുകൾ ബഹളം വച്ചും ചിലർ കല്ലെറിഞ്ഞും കരടിയെ താഴെയിറക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. 

പാലക്കാട്: പാലക്കാട് ഇടവാണി ഊരിൽ പ്ലാവിൽ താമസമാക്കി കരടി. പത്ത് ദിവസമായി ഊരിൽ പലർക്കും മുന്നിൽ കരടി എത്തിയിരുന്നു. എന്നാൽ വിശ്രമം ഊരിലെ പ്ലാവിലാണെന്ന് ഇന്നലെയാണ് കണ്ടെത്തുന്നത്. പൂതൂരിൽ നിന്നെത്തിയ വനംവകുപ്പ് സംഘം കരടിയെ പടക്കം പൊട്ടിച്ച് പ്ലാവിൽ നിന്ന് താഴെയിറക്കി കാട് കയറ്റി. എങ്കിലും ഒരു മണിക്കൂറിന് ശേഷം കരടി ഊരിലെ പ്ലാവിലേക്ക് വീണ്ടും തിരിച്ചെത്തുകയായിരുന്നു. ആളുകൾ ബഹളം വച്ചും ചിലർ കല്ലെറിഞ്ഞും കരടിയെ താഴെയിറക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. 

View post on Instagram

ജൂലൈ മാസത്തിൽ തിരുവനന്തപുരം വിതുര ബോണക്കാട് കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. ബോണക്കാട് കാറ്റാടിമുക്ക് സ്വദേശി ലാലാ (58) യ്ക്കാണ് പരിക്കേറ്റത്‌. ലൈനിലെ ലാലായെ (58) ആണ് രണ്ട് കരടികൾ ആക്രമിച്ചത്. ലാലായെ അടിച്ച് നിലത്തിട്ട ശേഷം ഇടതുകാലിൻ്റെ മുട്ടിലും വലതു കൈയുടെ മുട്ടിലുമാണ് കടിച്ച് പരുക്കേൽപ്പിച്ചത്. 58കാരന്റെ നിലവിളി കേട്ട് വീട്ടുകാരും അയൽക്കാരും ഓടിയെത്തിയപ്പോൾ കരടി ഓടി രക്ഷപ്പെടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം