ഇന്ന് രാവിലെ 6 മണിയോടെയാണ് കാട്ടുപന്നി ആക്രമണം. വീട്ടുവരാന്തയിൽ പത്രം വായിച്ചിരുന്ന മധ്യവയസ്കന് പരിക്കേറ്റു. എം കെ അബ്ദുൽ ഖാദർ (59) നാണ് പരിക്കേറ്റത്.
കോഴിക്കോട്: താമരശ്ശേരിയിൽ കാട്ടുപന്നി ആക്രമണം. ഇന്ന് രാവിലെ 6 മണിയോടെയാണ് കാട്ടുപന്നി ആക്രമണം. വീട്ടുവരാന്തയിൽ പത്രം വായിച്ചിരുന്ന മധ്യവയസ്കന് പരിക്കേറ്റു. എം കെ അബ്ദുൽ ഖാദർ (59) നാണ് പരിക്കേറ്റത്. അപ്രതീക്ഷിതമായി വീട്ടുവരാന്തയിലേക്ക് കുതിച്ചെത്തിയ കാട്ടുപന്നി അബ്ദുൾ ഖാദറിന്റെ കാലിൽ കുത്തുകയായിരുന്നു. അബ്ദുൾ ഖാദറിനെ പിന്നീട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

