വീട്ടിൽ നിന്ന് വെളിയന്നൂർ റേഡിയോ പാർക്കിന് എതിർവശത്തെ കട തുറക്കാൻ പോകുകയായിരുന്നു സോമൻ

തിരുവനന്തപുരം: വെള്ളനാടിന് സമീപം കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രികർക്ക് പരിക്ക്. കാട്ടുപന്നി ഇടിച്ചതിനെ തുടർന്ന് റോഡിൽ വീണാണ് സ്കൂട്ടർ യാത്രികരായ രണ്ട് പേർക്ക് പരുക്കേറ്റത്. വെളിയന്നൂർ പ്ലാവിള വീട്ടിൽ സോമൻ (57), സമീപവാസി പ്രസന്നൻ (47) എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. വൈകിട്ട് മൂന്ന് മണിയോടെ വെളിയന്നൂർ റേഷൻ കടയ്ക്ക് സമീപമായിരുന്നു അപകടമുണ്ടായത്.

വീട്ടിൽ നിന്ന് വെളിയന്നൂർ റേഡിയോ പാർക്കിന് എതിർവശത്തെ കട തുറക്കാൻ പോകുകയായിരുന്നു സോമൻ. ഒപ്പം കൂടിയതായിരുന്നു പ്രസന്നൻ. സമീപത്തെ പുരയിടത്തിൽ നിന്നുമെത്തിയ കാട്ടുപന്നി ഇവർ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ച് മറിച്ചിടുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഇരുവർക്കും കൈ കാലുകളിലും മുഖത്തും പരുക്കേറ്റിട്ടുണ്ട്.

'ഫീസ് അടക്കാത്തവർക്ക് ഹാൾ ടിക്കറ്റിനൊപ്പം പ്രത്യേക കാർഡ്, പഴയ സ്കൂൾ ബസ്'; 27 പരാതി തീർത്ത് ബാലാവകാശ കമ്മിഷൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം