തലശ്ശേരിയിൽ നടുക്കടലിൽ ജീവനോടെ കാട്ടുപന്നി, ഉടൻ കോസ്റ്റൽ പൊലീസ് എത്തി, രക്ഷിച്ചെങ്കിലും പിന്നീട് ചത്തു
കാട്ടുപന്നിയെ കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തിയെങ്കിലും പിന്നീട് ചത്തു.
കണ്ണൂർ: തലശ്ശേരിയിൽ കടലിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടുപന്നിയെ കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തിയെങ്കിലും പിന്നീട് ചത്തു. തീരത്തുനിന്ന് ആറ് നോട്ടിക്കൽ മൈൽ അകലെയാണ് കടലിൽ കാട്ടുപന്നിയെ കണ്ടത്.
മലവെള്ളപ്പാച്ചിലിൽ ഒഴുകി എത്തിയതെന്നാണ് സംശയം. മത്സ്യതൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥർ ബോട്ടിലെത്തി കാട്ടുപന്നിയെ കരയ്ക്ക് കയറ്റി. തലായ് ഹാർബറിൽ എത്തിച്ചെങ്കിലും പന്നി പിന്നീട് ചത്തു. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം