പന്നി രക്ഷപ്പെടുന്നതിനായി കാര്‍ മറിച്ചിടാന്‍ ശ്രമിച്ചു. ഒടുവില്‍ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി. 

വെഞ്ഞാറമൂട്: ഓടിക്കൊണ്ടിരിക്കെ കാറിനടിയില്‍ പന്നി കുടുങ്ങി. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ പന്നിയെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. ചൊവ്വാഴ്ച വാമനപുരം സംസ്ഥാനപാതയിലാണ് സംഭവമുണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ പന്നി കാറിനടയില്‍ കുടുങ്ങുകയായിരുന്നു. യാത്രക്കാര്‍ കാറില്‍നിന്ന് ഇറങ്ങി സുരക്ഷിതരായി.

പന്നി രക്ഷപ്പെടുന്നതിനായി കാര്‍ മറിച്ചിടാന്‍ ശ്രമിച്ചു. ഒടുവില്‍ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി. അസി. സ്‌റ്റേഷന്‍ മാസ്റ്റര്‍ അജിത്കുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. നാട്ടുകാരും സഹായത്തിനെത്തി. രക്ഷപ്പെട്ട പന്നി കുറ്റിക്കാട്ടിലേക്ക് ഓടിപ്പോയി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona