അടിമാലി: ചൂരക്കെട്ടിൽ കാട്ടുപോത്ത് കിണറ്റിൽ ചാടി. രാവിലെ കിണറ്റിൽ നിന്നും ശബ്ദം കേട്ട വീട്ടുകാർ ചെന്ന് നോക്കുമ്പോഴാണ് കിണറ്റില്‍ വീണ കാട്ടുപോത്തിനെ കാണുന്നത്. പനംകുട്ടി വനമേഖലയോട് ചേർന്നുള്ള ജനവാസ കേന്ദ്രത്തിലെ കിണറ്റിലാണ് കാട്ടുപോത്ത് കുടുങ്ങിയത്. 

നേര്യമംഗലം റേഞ്ചിലെ മച്ചിപ്ളാവ് വനത്തിൽ നിന്ന് എത്തിയതാവാമെന്നാണ് കരുതുന്നത്. ഫയർഫോഴ്സെത്തി വെള്ളം വറ്റിച്ചതിനാൽ അപകട നില തരണം ചെയ്തു. വനപാലകരും പോലീസും നാട്ടുകാരും രക്ഷാ പ്രവർത്തനത്തിനുണ്ട്. വനം വകുപ്പിന്റെ മ്യഗഡോക്ടർ എത്തുന്ന മുറയ്ക്കാകും പോത്തിനെ കിണറ്റിൽ നിന്നു കയറ്റാനുള്ള നീക്കങ്ങൾ നടത്തുക.