കനകരാജിന് നാല് ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചു. പത്ത് കിലോ മുതല്‍ 20 കിലോ തൂക്കം വരുന്ന ആടുകള്‍ കൂട്ടത്തിലുണ്ടായിരുന്നു.

ഇടുക്കി: കാട്ടുനായ്ക്കളുടെ കൂട്ടമായ ആക്രമണത്തിൽ വട്ടവട ചിലന്തിയാറില്‍ നാല്‍പ്പതോളം ആടുകൾ ചത്തു. ചിലന്തിയാര്‍ സ്വദേശിയായ കനകരാജിന്റെ ആടുകളാണ് ചത്തത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ആടുകളെ മേയാന്‍ വിട്ട സമയം കാട്ടുനായ്ക്കള്‍ കൂട്ടത്തോടെ എത്തി ആടുകളെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ആക്രമണം ഉണ്ടായതോടെ ആടുകള്‍ ചിതറിയോടി. കനകരാജിന് നാല് ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചു. പത്ത് കിലോ മുതല്‍ 20 കിലോ തൂക്കം വരുന്ന ആടുകള്‍ കൂട്ടത്തിലുണ്ടായിരുന്നു. ചിതറിയോടിയ ആടുകളുടെ ജഡം പിന്നീട് പ്രദേശവാസികള്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്.