Asianet News MalayalamAsianet News Malayalam

നശിപ്പിച്ചത് 5000 വാഴകൾ, 60 തെങ്ങുകൾ, 170 കവുങ്ങുകൾ, റബ്ബറുകള്‍; ജനവാസമേഖലയില്‍ ഇറങ്ങി കാട്ടാനക്കൂട്ടം

ഏഴ് ആനകളാണ് ജനവാസ മേഖലയിൽ ഇറങ്ങിയത്. നാല് ഏക്കറോളം സ്ഥലത്തെ കാർഷിക വിളകൾ നശിപ്പിച്ചു. 5000 വാഴകൾ, 60 തെങ്ങുകൾ, 170 കവുങ്ങുകൾ നിരവധി റബ്ബർ മരങ്ങൾ തുടങ്ങിയവയെല്ലാം നശിപ്പിച്ചിട്ടുണ്ട്

wild elephant attack in kasargod
Author
Karadka, First Published Sep 8, 2021, 1:37 PM IST

കാസര്‍കോട്: കാസർകോട് കാറഡുക്കയിൽ കാട്ടാന ശല്യം രൂക്ഷമായി. ഏക്കർ കണക്കിന് കൃഷിയിടമാണ് കാട്ടാനകൾ നശിപ്പിച്ചത്. കാറഡുക്ക പഞ്ചായത്തിലെ കൊട്ടംകുഴിയിലാണ് കാട്ടാന കൂട്ടം വിളയാട്ടം നടത്തിയത്. ഏഴ് ആനകളാണ് ജനവാസ മേഖലയിൽ ഇറങ്ങിയത്. നാല് ഏക്കറോളം സ്ഥലത്തെ കാർഷിക വിളകൾ നശിപ്പിച്ചു.

5000 വാഴകൾ, 60 തെങ്ങുകൾ, 170 കവുങ്ങുകൾ നിരവധി റബ്ബർ മരങ്ങൾ തുടങ്ങിയവയെല്ലാം നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഈ പ്രദേശത്ത് കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. മുളിയാർ, ദേലമ്പാടി, ബെള്ളൂർ, കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്തുകളിലെ വനാതിർത്തിക്ക് അടുത്ത് താമസിക്കുന്ന കർഷകരും ആശങ്കയിലാണ്. ആനകളെ തുരത്താൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios