ആനയും വാഹനവും മുഖാമുഖം വന്നപ്പോഴാണ് ആക്രമണം ഉണ്ടായതെന്ന് മൂന്നാർ ഡി എഫ് ഒ
ഇടുക്കി: മൂന്നാർ - മറയൂർ റോഡിൽ ഒമ്പതാം മൈലിൽ കാട്ടാന വാഹനം ആക്രമിച്ചു. സിനിമാ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച വാഹനമാണ് ആക്രമിച്ചത്. വാഹനത്തിൻറെ ചില്ലുകൾ ഉൾപ്പെടെ തകർത്തു.
ആന ഏറെനേരം പരിഭ്രാന്തി സൃഷ്ടിച്ചു. ആർ ആർ ടി സംഘം പ്രദേശത്ത് നിരീക്ഷിക്കുന്നുണ്ടെന്നും ഗുരുതര പ്രശ്നങ്ങളില്ല എന്നും വനം വകുപ്പ് അറിയിച്ചു. ആനയും വാഹനവും മുഖാമുഖം വന്നപ്പോഴാണ് ആക്രമണം ഉണ്ടായതെന്നും മൂന്നാർ ഡി എഫ് ഒ പറഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് പരിക്കില്ല.
