രണ്ട് യാത്രക്കാരെ കാട്ടാന ഓടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഓടി രക്ഷപെടുന്നതിനിടെ ഒരാൾ താഴെ വീഴുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ കാണാം.
വയനാട്: സുൽത്താൻ ബത്തേരി മൈസൂരു പാതയിൽ യാത്രക്കാർക്ക് നേരെ കാട്ടാനയുടെ ആക്രമണം. രണ്ട് പേർ തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. ഇതുവഴി യാത്ര ചെയ്തിരുന്ന തലപ്പുഴ കണ്ണോത്തുമല സ്വദേശി സവാദാണ് യാത്രക്കാരെ ആന ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്‍റെ വീഡിയോ പകർത്തിയത്. രണ്ട് യാത്രക്കാരെ കാട്ടാന ഓടിക്കുന്നത് കാണാം. ഓടി രക്ഷപ്പെടുന്നതിനിടെ ഒരാൾ താഴെ വീഴുന്നുണ്ട്. അതേ സമയം, യാതൊരു പ്രകോപനവും കൂടാതെ കാട്ടാന ഇങ്ങനെ ആക്രമിക്കില്ലെന്നാണ് വനംവകുപ്പ് അധികൃതരുടെ നിരീക്ഷണം.

