Asianet News MalayalamAsianet News Malayalam

എക്സൈസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം ആക്രമിച്ച് കാട്ടാന

വാഹനത്തിന്റെ മുന്‍ഭാഗം കുത്തിപ്പൊളിച്ച ആന യാത്രക്കാരില്‍ ആരെയും ആക്രമിച്ചില്ല. വാഹനത്തിലുണ്ടായിരുന്നവര്‍ ഒച്ച വെച്ചതിനെ തുടര്‍ന്നാണ് ആന ആക്രമിക്കാതെ പിന്‍വാങ്ങിയത്.

wild elephant attacked official vehicle of excise department in wayanad afe
Author
First Published Sep 30, 2023, 2:22 AM IST

മാനന്തവാടി: എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അടക്കം ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം കാട്ടാന ആക്രമിച്ചു. ആര്‍ക്കും പരിക്കില്ല. മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രനും സംഘവും സഞ്ചരിച്ച വാഹനമാണ് കാട്ടാന നശിപ്പിച്ചത്. വെള്ളിയാഴ്ച നബിദിന പരിപാടി കണ്ടതിന് ശേഷ രാത്രി എട്ടുമണിയോടെ അംഗങ്ങള്‍ മടങ്ങാന്‍ നേരം കാട്ടിക്കുളം - ബാവലി റോഡിലെ  രണ്ടാം ഗേറ്റിന് സമീപത്തായിരുന്നു സംഭവം. 

ബാവലി എക്സൈസ് ഉദ്യോഗസ്ഥര്‍ ബാവലിയില്‍ നിന്ന്  ജോലി കഴിഞ്ഞ്  മാനന്തവാടിയിലെക്ക് തിരികെ വരുബോള്‍ വഴിയരികില്‍നിന്ന്  ഓടിയെത്തിയ ആന ആക്രമിക്കുകയായിരുന്നു.   വാഹനത്തിന്റെ മുന്‍ഭാഗം കുത്തിപ്പൊളിച്ച ആന യാത്രക്കാരില്‍ ആരെയും ആക്രമിച്ചില്ല. വാഹനത്തിലുണ്ടായിരുന്നവര്‍ ഒച്ച വെച്ചതിനെ തുടര്‍ന്നാണ് ആന ആക്രമിക്കാതെ പിന്‍വാങ്ങിയത്.

Read also: എഐ ടെക്നോളജി ഉപയോഗിച്ച് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു: 14- ക്കാരൻ പിടിയിൽ, സംഭവം വയനാട്ടിൽ

ഏഴര കിലോ കഞ്ചാവുമായി യുവാവ് ആര്യങ്കാവ് എക്സൈസ് കസ്റ്റഡിയിൽ
കെട്ടാരക്കര: കഞ്ചാവുമായി ആര്യങ്കാവ് സ്വദേശി എക്സൈസ് കസ്റ്റഡിയിൽ. ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ തെങ്കാശി- കൊട്ടാരക്കര തമിഴ്‌നാട് ട്രാൻസ്പോർട്ട് ബസിലെ യാത്രക്കാരനായ പത്തനംതിട്ട പാലയ്ക്കൽ വീട്ടിൽ അനിൽകുമാർ എന്ന വിഷ്ണുവാണ് പിടിയിലായത്.

28-കാരനായ അനിൽകുമാർ 7.400 കി.ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്നത് കണ്ടെടുത്തതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഇയാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് എടുത്തു. തെങ്കാശിയിൽ നിന്നും കഞ്ചാവ് വാങ്ങി പത്തനംതിട്ടയിൽ എത്തിക്കാൻ ഏൽപ്പിച്ച പത്തനംതിട്ട സ്വദേശി ഷാജഹാനാണ് രണ്ടാം പ്രതി. സർക്കിൾ  ഇൻസ്പെക്ടർ എസ്. ഷിജുവിനൊപ്പം എക്സൈസ് ഇൻസ്പെക്ടർ എസ്. ബൈജു, പ്രിവ. ഓഫീസർ അജയകുമാർ പി.എ, സി.ഇ.ഒ. മാരായ അജയൻ.എ, ഹരിപ്രസാദ്.എസ്, രജീഷ്. എച്ച് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios