ഇടുക്കി : ചിന്നക്കനാലിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മുന്നൂറ്റിയൊന്ന് കോളനിയ്ക്ക്‌ സമീപത്താണ് സംഭവം. ഏകദേശം 60 വയസ്‌ തോന്നിക്കുന്ന പിടിയാനയാണ് ചരിഞ്ഞിത്‌.

ഇന്നലെ രാവിലെ കോളനിയ്ക്ക്‌ സമീപം എത്തിയവരാണ്‌ പുൽമേട്ടിൽ ജഡം കണ്ടെത്തിയത്‌. മൂന്നാർ ഡി.എഫ്‌.ഒ കണ്ണൻ, ദേവികുളം റേഞ്ച്‌ ഓഫീസർ വി.എസ്‌ സുനിൽ, ബീറ്റ്‌ ഫോറസ്റ്റർ പി.ടി എൽദോ എന്നിവരുടെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു.  വനം വകുപ്പ്‌ വെറ്ററിനറി സർജ്ജൻ ഡോ. നിഷയുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി ജഡം സംസ്ക്കരിക്കും.