പാലക്കാട്: പാലക്കാട് മലമ്പുഴയ്ക്ക് അടുത്ത് വേനോലിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ. ജനവാസ മേഖലയിൽ സ്ഥിരമായി ഇറങ്ങുന്ന ചുള്ളികൊമ്പൻ എന്ന് വിളി പേരുള്ള കൊമ്പൻ ആണ് ചരിഞ്ഞത്. ഇലക്ട്രിക് പോസ്റ്റിൽ നിന്നാണ് ഷോക്കേറ്റത് എന്നാണ് സൂചന.

തെങ്ങ് മറിച്ചിടാന്‍ ശ്രമിക്കുന്നതിനിടെയാണ് കാട്ടാനക്ക് ഷോക്കേറ്റത് എന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഈ മേഖലയില്‍ കഴിഞ്ഞ കുറച്ച് നാളുകളായി കാട്ടാന ശല്യം രൂക്ഷമാണെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. അതേസസമയം, പാലക്കാട് മേഖലയില്‍ കഴിഞ്ഞ കുറെ മാസങ്ങളായ കാട്ടാനകള്‍ ചരിയുന്നത് ദേശീയ തലത്തില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. അതിനാല്‍ വിശദമായ പരിശോധന നടത്താനാണ് വനംവകുപ്പിന്‍റെ തീരുമാനം.