തീറ്റയെടുക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ടെന്ന്  ആനയെ നിരീക്ഷിക്കുന്ന വനം വകുപ്പ് സംഘം അറിയിച്ചു.

തൃശൂർ : അതിരപ്പിള്ളി എണ്ണപ്പന തോട്ടത്തില്‍ കഴിഞ്ഞ ദിവസം അവശനിലയില്‍ കണ്ടെത്തിയ ഗണപതിയെന്ന് നാട്ടുകാര്‍ വിളിക്കുന്ന കാട്ടുകൊമ്പന്‍ സുഖം പ്രാപിച്ചു വരുന്നതായി വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം കാടു കയറിയ ആന ഇന്നലെ രാത്രി തിരിച്ച് റബ്ബര്‍, എണ്ണപ്പന തോട്ടത്തിലെത്തി. തീറ്റയെടുക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ടെന്ന് ആനയെ നിരീക്ഷിക്കുന്ന വനം വകുപ്പ് സംഘം അറിയിച്ചു. പിന്നാലെ ആന തോട്ടത്തില്‍ നില്‍ക്കുന്നതും റോഡ് മുറിച്ചു കടക്കുന്നതുമായ ദൃശ്യങ്ങളും പുറത്തുവന്നു. രണ്ടു ദിവസം മുമ്പാണ് ഗണപതിയെ എരണ്ടക്കെട്ട് ലക്ഷണങ്ങളോടെ എണ്ണപ്പനത്തോട്ടത്തില്‍ കണ്ടെത്തിയത്.