സ്വസൈറ്റികുടിയില്‍ പുതിയതായി നിര്‍മ്മിക്കുന്ന ആശുപത്രിയിക്ക് സമീപം വച്ചാണ് കാട്ടാന അക്രമിച്ചത്...

ഇടുക്കി: ഇടമലക്കുടിയില്‍ കാട്ടാന അക്രമണത്തില്‍ യുവാവ് മരിച്ചു. ഷെഡുകുടി സ്വദേശി സുബ്രഹ്മണ്യനാണ് (30) മരിച്ചത്. ഇന്നലെ പുലര്‍ച്ചയടെയാണ് കാട്ടാനയുടെ അക്രമണം ഉണ്ടായത്. സ്വസൈറ്റികുടിയില്‍ പുതിയതായി നിര്‍മ്മിക്കുന്ന ആശുപത്രിയിക്ക് സമീപം വച്ചാണ് കാട്ടാന അക്രമിച്ചത്. തുമ്പികൈക്ക് അടിച്ച് വീഴ്തിയ ശേഷം നിലത്ത് വീണ സുബ്രഹ്മണ്യനെ ചവിട്ടുകയായിരുന്നു. ഇവിടെ വച്ച് തന്നെ മരണം സംഭിവിച്ചു. പൊലീസ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു.