ഇടുക്കി: കഴിഞ്ഞ രണ്ടുമാസമായി മൂന്നാര്‍ ടൗണിലും സമീപ പ്രദേശങ്ങളിലും കറങ്ങിനടന്ന പടയപ്പയെന്ന ഒറ്റയാനയാണ് നാട് സന്ദര്‍ശനം പൂര്‍ത്തിയാക്കി കാടുകയറിയത്. വെള്ളയാഴ്ച രാവിലെ ഏഴുമണിയോടെ മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റിലെ ചപ്പക്കാട് പാലത്തിലെത്തിയ ആന തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം അരമണിക്കുറോളം തടഞ്ഞുവച്ചു. തൊഴിലാളികള്‍ പണിപ്പെട്ടാണ് മൂന്നാറിലെത്തിയത്. 

ലോക്ക് ഡൗണിനെ തുടര്‍ന്ന് ടൗണിലെത്തിയ പടയപ്പയെ വനംവകുപ്പ് പണിപ്പെട്ടാണ് കാടുകയറ്റിയത്. എന്നാല്‍ ഒരു മാസം മുമ്പ് വീണ്ടും ആന ടൗണിലെത്തി. ഇത്തവണ പ്രശ്‌നങ്ങളൊന്നും സൃഷ്ടിക്കാതെ നാടുകറങ്ങിയ ആന കാടുകയറിയതോടെ തൊഴിലാളികളുടെ എസ്റ്റേറ്റിലേക്കുള്ള യാത്ര ദുഷ്‌കരമായി.