സംരക്ഷിക്കാനാരുമില്ലാത്ത വയോധിക കഴിയുന്നത് ആട്ടിൻകൂടിൽ. പാലക്കാട് തൃത്താല തിരുമിറ്റക്കോട് സ്വദേശി രാധയാണ് മൃഗതുല്യമായ ജീവിതം നയിക്കുന്നത്.
പാലക്കാട്: സംരക്ഷിക്കാനാരുമില്ലാത്ത വയോധിക കഴിയുന്നത് ആട്ടിൻകൂടിൽ. പാലക്കാട് തൃത്താല തിരുമിറ്റക്കോട് സ്വദേശി രാധയാണ് മൃഗതുല്യമായ ജീവിതം നയിക്കുന്നത്. പത്തുവ൪ഷം മുമ്പ് അമ്മ മരിച്ചതോടെ ഒറ്റയ്ക്കാണ് അവിവാഹിതയായ രാധയുടെ ജീവിതം. 82 വയസ് പ്രായമുണ്. നിവ൪ന്ന് നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണിവര്‍. പൊളിഞ്ഞുവീഴാറായ വീടിനോട് ചേ൪ന്ന ആട്ടിൻകൂട്ടിലാണ് അഞ്ചുവ൪ഷമായി രാധ താമസിക്കുന്നു.
രണ്ട് സഹോദരങ്ങളാണ് ഇവര്‍ക്കുള്ളത്. ഇരുവരും കുടുംബത്തോടൊപ്പം ഇതര സംസ്ഥാനങ്ങളിലാണ് ജീവിക്കുന്നത്. വാ൪ധക്യ സഹജമായ അസുഖങ്ങൾ മൂ൪ച്ഛിച്ചതോടെ രാധയുടെ ജീവിതം നരകതുല്യമായി. ഒരു നേരത്തെ ഭക്ഷണത്തിന് പോലും നാട്ടുകാരെ ആശ്രയിക്കേണ്ട അവസ്ഥയിലാണവര്‍. രാധയെ സഹായിക്കാൻ ബന്ധുക്കൾ തയാറാകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ തങ്ങൾക്കൊപ്പം വരാൻ രാധ തയാറാവുന്നില്ലെന്നാണ് ബന്ധുക്കൾ നൽകുന്ന വിശദീകരണം.

