അനന്തപുരത്ത് വെച്ചാണ് കാറിൽ ഉണ്ടായിരുന്ന യുവതിയെയും ആൺസുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോയത്. യാത്രക്കിടയിൽ മദ്യം വാങ്ങാൻ സംഘം ഇവരോട് 500 രൂപ ആവശ്യപ്പെട്ടു.

കാസർകോട്: കാറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെയും ആൺസുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി. സംഭവത്തിൽ കാസർകോട് കുമ്പളയിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള സ്വദേശികളായ അഫ്സൽ, മൻസൂർ എന്നിവരാണ് അറസ്റ്റിലായത്. അനന്തപുരത്ത് വെച്ചാണ് കാറിൽ ഉണ്ടായിരുന്ന യുവതിയെയും ആൺസുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോയത്. യാത്രക്കിടയിൽ മദ്യം വാങ്ങാൻ സംഘം ഇവരോട് 500 രൂപ ആവശ്യപ്പെട്ടു. പിന്നീട് വീണ്ടും 50,000 രൂപ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാറിൽ അതിക്രമിച്ചു കയറിയ യുവാക്കൾ കാറുമായി സീതാഗോളി ഭാഗത്തേക്ക് അതിവേഗത്തിൽ ഓടിച്ചു പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടയിൽ ഈ കാർ അപകടത്തിൽപ്പെട്ടു. സംഭവം അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരന്റെ ശ്രദ്ധയിൽപെടുകയും കാറിലുള്ളവരെ ചോദ്യം ചെയ്യുകയും ചെയ്തു. യുവാക്കൾ മദ്യ ലഹരിയിൽ ആണെന്ന് മനസിലായതോടെ പൊലീസ് സംഘത്തെ തടഞ്ഞു വെച്ചു. അങ്ങനെയാണ് യുവതിയും യുവാവും രക്ഷപെട്ടത്.