ഒരുമാസം മുമ്പ്  മുമ്പ് ഉദയറാണി മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്കുപോയി. തിരിച്ചെത്തി ഭര്‍ത്താവിനെ വിളിച്ചെങ്കിലും സുമന്‍ ഫോണെടുത്തില്ല.  

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആനപ്പാറയില്‍ രണ്ടാം ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിനിയെയും രണ്ട് കുഞ്ഞുങ്ങളും വിഷംകഴിച്ച് ഗുരതരാവസ്ഥയില്‍. തമിഴ്നാട് തിരുനന്തിക്കര സ്വദേശിനി ഉദയറാണി(26)യും ആറ് വയസുകാരന്‍ നാല് വയസുള്ള ബേബി അര്‍ഷിതയും ആണ് വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയിലായത്. ഉദയറാണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശപത്രിയിലും കുട്ടികളെ എസ് യു ടി ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

തമിഴ്നാട്ടിലെ മേക്കാമണ്ഡപം സ്വദേശിയുടെ ഭാര്യയായിരുന്ന ഉദയറാണി ഒരുവര്‍ഷം മുമ്പാണ് മതക്കല സ്വദേശി സുമനോടൊപ്പം മക്കളെയും കൂട്ടി വീടുവിട്ടിറങ്ങിയത്. പിന്നീട് ഇവര്‍ ആനപ്പാറയ്ക്കുസമീപം വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. ഒരുമാസം മുമ്പ് മുമ്പ് ഉദയറാണി മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്കുപോയി. തിരിച്ചെത്തി ഭര്‍ത്താവിനെ വിളിച്ചെങ്കിലും സുമന്‍ ഫോണെടുത്തില്ല. ഇതോടെ മക്കള്‍ക്ക് വിഷം കൊടുത്തശേഷം വിഷം കഴിച്ച് ഉദയറാണി വെള്ളറട പൊലീസ് സ്റ്റേഷനിലെത്തി.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അമ്മയും മക്കളും സ്റ്റേഷനിലെത്തിയത്. പൊലീസ് സ്റ്റേഷനിലെത്തിയ ഉദയറാണി തങ്ങള്‍ വിഷം കഴിച്ചിട്ടുണ്ടെന്ന് അറിയിച്ചു. എന്നാല്‍ ഇവരോട് സ്വയം ആശുപത്രിയില്‍ പോകാന്‍ പോപൊലീസ് നിര്‍ദേശിച്ചുവെന്ന് ആരോപണമുയര്‍ന്നു. പൊലീസ് സ്റ്റേഷനില്‍നിന്നു സ്‌കൂട്ടറില്‍ ആണ് ഉദയറാണി കുട്ടികളുമായി ആശുപത്രിയില്‍ എത്തിയത്. മൂവരുടേയും നില നില ഗുരുതരമായി തുടരുകയാണ്. ഭർത്താവിനെ ഫോൺ വിളിച്ചപ്പോ എടുക്കാത്തതു കൊണ്ടാണ് യുവതി വിഷം കഴിച്ചതെന്നാണ് പൊലീസ് പറയുന്നത്.