കൊടുവള്ളി സ്വദേശി മിർഷാദ് എന്ന യുവാവിനെതിരെ കൊടുവള്ളി പൊലീസ് കേസെടുത്തു.

 കോഴിക്കോട്: ഇൻസ്റ്റഗ്രാമിൽ അശ്ലീല സന്ദേശമയച്ചത് ചോദ്യം ചെയ്ത യുവതിയെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ യുവതിയാണ് പരാതിക്കാരി. കൊടുവള്ളി സ്വദേശി മിർഷാദ് എന്ന യുവാവിനെതിരെ കൊടുവള്ളി പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. മർദ്ദനത്തിൽ യുവതിയുടെ കണ്ണിനും തലക്കും പരിക്കേറ്റു. 

Asianet News Live