മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയായ സ്ത്രീയാണ് തട്ടിപ്പിനിരയായത്. കേസിലെ രണ്ടാം പ്രതിയാണ് ഫാദര്‍ ജോസഫ്. 

കൊച്ചി: വിസ തട്ടിപ്പ് കേസിലെ പ്രതിയെ മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ഉടുമ്പംചോല മാവറ സ്വദേശി ഫാദര്‍. ജോസഫ്. എജെ (51) എന്നയാളെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയായ സ്ത്രീയാണ് തട്ടിപ്പിനിരയായത്. കേസിലെ രണ്ടാം പ്രതിയാണ് ഫാദര്‍ ജോസഫ്. 

എജെ. തട്ടിപ്പിനരയായ സ്ത്രീക്ക് ജർമ്മനിയിൽ ബുക്ക് ബൈൻഡിംങ് പ്രസ്സിൽ ജോലി വാഗ്ദാനം ചെയ്ത് പ്രതികൾ പണം തട്ടിയെടുക്കുകയായിരുന്നു എന്നാണ് കേസ്. തുടർന്ന് സ്തീയുടെ പരാതി പ്രകാരം മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. പ്രതികളെക്കുറിച്ച് അന്വേഷണം നടത്തി വരവെ 2-ാം പ്രതിയായ ഫാദര്‍ ജോസഫ് പൂജപ്പുര പൊലീസ് സ്റ്റേഷനിലെ സമാനമായ മറ്റൊരു കേസ്സിൽ അറസ്റ്റിലായി റിമാൻഡ് ചെയത് ജയിലിലുള്ളതായി വിവരം ലഭിച്ചതനുസരിച്ച് ജയിലിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 

തുടർന്ന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. മട്ടാഞ്ചേരി അസ്സിസ്റ്റന്റ് കമ്മീഷണര്‍ മനോജ്. കെ. ആര്‍ ന്റെ നിര്‍ദ്ദേശാനുസരണം മട്ടാഞ്ചേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടര്‍ ബിജു എവി യുടെ നേതൃത്വത്തില്‍ എസ് ഐ മാരായ ശിവൻകുട്ടി, ജയപ്രസാദ്, സന്തോഷ്, സീനിയർ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീകുമാർ എറ്റി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ വണ്ടൻമേട് പൊലീസ് സ്റ്റേഷനിലെ സമാനമായ കേസിലും ഉൾപ്പെട്ടിട്ടുള്ളതാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

അടിമാലിയിൽ വിൽപ്പനക്കെത്തിച്ചത് ഒന്നേകാൽ കിലോ കഞ്ചാവ്, ഒരാൾ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം