കോഴിക്കോട്: കൊയിലാണ്ടിയില്‍ സ്‌കൂട്ടറില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രിക മരിച്ചു. കൊയിലാണ്ടി  കൊല്ലം ആനക്കുളം കൊളത്തട്ട വയലില്‍ ശിവദത്തില്‍ പ്രമോദിന്റെ ഭാര്യ സുപ്രിയ (34) ആണ് മരിച്ചത്. കൊയിലാണ്ടി സര്‍വീസ് സഹകരണബാങ്കിന് സമീപം ഇന്ന് രാവിലെ എട്ടിനായിരുന്നു അപകടം. ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊയിലാണ്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.