Asianet News MalayalamAsianet News Malayalam

ആലപ്പുഴ: പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

രാവിലെ എഴുന്നേറ്റ റീത്തമ്മ വീട്ടുമുറ്റത്ത് വീണു കിടന്ന വൃക്ഷങ്ങൾ വെട്ടിമാറ്റുമ്പോഴാണ് ഇതിനിടയിൽ കിടന്ന വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേൽക്കുന്നത്. 

woman died in accident form electric line
Author
Alappuzha, First Published Mar 11, 2021, 5:00 PM IST

ആലപ്പുഴ: പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പൂങ്കാവ് വടക്കൻ പറമ്പിൽ പോളിൻ്റെ  ഭാര്യ റീത്താമ്മ (ക്ലാരമ്മ - 57) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും  വൈദ്യുത പോസ്റ്റിലെ കമ്പി പൊട്ടി ഇവരുടെ പുരയിടത്തിൽ വീഴുകയായിരുന്നു. 

രാത്രി പ്രദേശത്ത് കറണ്ടില്ലായിരുന്നതിനാൽ കമ്പി പൊട്ടി വീണ കാര്യം വീട്ടുകാർ അറിഞ്ഞിരുന്നില്ല. രാവിലെ എഴുന്നേറ്റ റീത്തമ്മ വീട്ടുമുറ്റത്ത് വീണു കിടന്ന വൃക്ഷങ്ങൾ വെട്ടിമാറ്റുമ്പോഴാണ് ഇതിനിടയിൽ കിടന്ന വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേൽക്കുന്നത്. ബഹളം കേട്ട് ഭാർത്താവ് ഓടിയെത്തിയെങ്കിലും ഇദ്ദേഹം ഷോക്കേറ്റ് തെറിച്ചു പോയി. പിന്നീട് സമീപവാസികളെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും റീത്തമ്മയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 
 

Follow Us:
Download App:
  • android
  • ios