കോഴിക്കോട്: ഭര്‍ത്താവിനോടൊപ്പം സഞ്ചരിക്കവെ ബൈക്കില്‍ നിന്ന് തെറിച്ചുവീണ് 56കാരി മരിച്ചു. വടകര  ചെമ്മരത്തൂര്‍ ചാലില്‍ മീത്തല്‍ താമസിക്കും പാറേമ്മല്‍ കുരിക്കിലാട് രാജന്റെ ഭാര്യ ശാന്ത(56) ആണ് മരിച്ചത്. ശനിയാഴ്ച ദേശീയപാതയില്‍ നാദാപുരം റോഡിലാണ് അപകടം. ഉടന്‍ വടകരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചോമ്പാല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ല ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. മക്കള്‍ :ഷൈജ, രാജി, റീന, നിഷ. മരുമക്കള്‍: ബാബു, മഹേഷ്, അനീഷ്, സുധി.